Loading…

Together, we build

Contact us to get a quote for all Civil, MEP and Acoustic Projects
Get a Quote

നവ കേരളം സൃഷ്ഠിക്കുന്നതിലേക്കുള്ള  എന്റ്റെ കാഴ്ചപ്പാടുകൾ എന്നെക്കാട്ടിൽ പ്രഗല്‍ഭരായ Engineers, Scientist, പരിസ്ഥിതി പ്രവർത്തകർ , മാധ്യമപ്രവർത്തകർ, നവ മാധ്യമങ്ങൾ , ഭരണാധികൾ സാധാരണക്കാരായ ജനങ്ങള്‍, ഇവരുടെ   മുൻപിൽ ചിന്തക്കായി  സമർപ്പിക്കുന്നു.

കേരളം ഈ രീതിയിൽ പോയാൽ അടുത്ത 500  ഓ 1000 ഓ വർഷത്തിന് ശേഷം കാണും എന്ന് എനിക്ക് തോന്നുന്നില്ല (ഉണ്ടായിരുന്നാലും പച്ചപ്പുകൾ പരിമിതമായതും,പാറക്കെട്ടുകൾ കൂടുതൽ ഉള്ളതുമായ സ്ഥലം ആയിരിക്കും മണൽ ഇല്ലാതാകുമ്പോൾ മരങ്ങൾ ഇല്ലാതാകും മരങ്ങൾ ഇല്ലാതായാൽ മഴ കുറയും.)

  • പ്രധാനമായും എന്റ്റെ കാഴ്ചപ്പാടിൽ നമ്മുടെ കൽക്കീ ഴിലെ മണ്ണ് ഒലി ച്ചു പോകുന്നത് നാം ശ്രദ്ധിക്കുന്നില്ല
  • ഉദാഹരണത്തിനു ഒരു പോയിന്റ് മാത്രം എടുത്തു കാണിക്കുന്നു.
  • അതായതു ഇടുക്കിയിൽ നിന്ന് പെരിയാർ വഴി കഴിഞ്ഞ 7  ദിവസം (ഈ പ്രളയ കാലത്ത് ) ഒഴുകിയ ഖര വസ്തുക്കളുടെ കണക്കു ഒരു ബോധവത്കരണത്തിന് വേണ്ടി മാത്രം. ഇതിനേക്കാൾ പതിന്മടങ്ങു ഖര വസ്തുക്കൾ ഒഴി ച്ചു പോയിട്ടുണ്ടാകും എന്ന് ഉറപ്പു.

ഒരു സെക്കൻഡിൽ ഇടുക്കി അണക്കെട്ടിൽ നിന്ന് ഒഴുക്കിയ വെള്ളം 700 Cum cs    = 700000  lit/sec

ഒരു ലിറ്റർ വെള്ളത്തിൽ 10 gram ഖര  വസ്തു എ കണക്കു  കൂട്ടിയാൽ = 700000 x 10 = 7000000  gram  = 7 Ton/Sec

അതായതു ഒരു ദിവസം നമ്മൾ കണാതെ ഒഴുകിപ്പോകുന്ന ഖര വസ്തുക്കൾ മാത്രം = 7 x 60 x 60 x 24 = 604800 Ton

കണക്കുകൂട്ടാൻ എളുപ്പത്തിന് = 700000 Ton

ഇങ്ങനെ കേരളത്തിലെ എല്ലാ നദികളിലും കൂടി ഒഴുകി ദിവസം കടലിൽ പോകുന്ന ഖര വസതു  (ഒരു കണക്കു കൂട്ടലിനു മാത്രം 10 Ton/Sec ) യഥാർത്ഥത്തിൽ  ഇതിൽ കൂടുതൽ ആണ് എന്ന് ഞാൻ കരുതുന്നു detail survey നടത്തി വിദക്തർ കണക്കാക്ക ട്ടെ. ഈ രീതിയിൽ കണക്കു കൂട്ടിയാൽ

  • ഒരുവർഷം കേരളത്തിൽ നിന്ന് ഒഴി ച്ചു പോകുന്ന മണ്ണ് = 10x 60 x 60 x 24 x 365 = 315360000 Ton (31 കോടി ടൺ )
  • ഇതു താങ്ങാൻ കേരളത്തിന് എത്ര വര്ഷം കഴിയും എന്നു നാം ചിന്തിക്കുക
  • എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഇനിയും landsliding കൂടും ഇതു പ്രവചനം അല്ല Engineering view ആണ്.

      ഇതൊഴിവാക്കാൻ നമ്മൾക്ക് ഒരു വഴിയേ ഉള്ളു

  • ഒഴുകിപ്പോയ മണ്ണ് ഉത്ഭവ സ്‌ഥാനത്തു കൊണ്ട് ഇടുക

അതൊരു വളരെ പ്രയാസമേറിയ പണിയാണ് എന്നാൽ നാം അത് ചെയ്തില്ല എങ്കിൽ 500 വർഷത്തിനുള്ളിൽ കേരള ഭൂപടം മാറ്റി എഴുതേണ്ടി വരും എന്നുറപ്പു.അന്ന് നമ്മുടെ ഇരുപത്തി അഞ്ചാം  തലമുറ ആണ് ജീവിക്കുന്നത് . അവർ നമ്മളെ പഴിക്കാതിരിക്കാൻ, ഇല്ല എങ്കിൽ നമ്മൾ ജനിച്ച നാട് നില നിൽക്കാൻ നാം ഇന്ന് തുടങ്ങണം.

മഴ കാറ്റിന്റെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യും.

  • അത് നമ്മുടെ control ൽ ആല്ല
  • ആയതിനാൽ അതിനെ അതിജീവിക്കാൻ നാം എന്ത് ചെയ്‌യണം എന്ന് കൂർമ്മ ബുദ്ധിയോടെ ചിന്തിക്കുക അതിനു ഇ പ്പോൾ തന്നെ തുടങ്ങാം.
  • നമ്മളെക്കാട്ടിൽ പ്രകൃതി ക്ഷോപം ഉള്ള സ്ഥലങ്ങളിലും മനുഷ്യൻ ജീവിക്കുന്നു.
  • ആയത്തിലേക്കു എന്റെ അഭിപ്രായത്തിലുള്ള പോംവഴികൾ കേരളത്തിലെ എല്ലാവരുടെയും ചിന്തക്കായി സമർപ്പിക്കുന്നു

 

ഇതോടെ ഒപ്പം ഉള്ള  Drawing പ്രകാരം വില ഇരുത്തുക .  ഉദാഹരണത്തിന് നെയ്യാർ ഭൂപ്രദേശം എടുക്കുക. ഇ തു കേരളത്തിലെ എല്ലാ നിധികളിലും ചെയ്താൽ കേരളം ലോകത്തെ  ഒന്നാം കിട സ്ഥലം ആയി മാറും. 100 % ഉറപ്പു

NEYYAR DAM  മുതൽ കേരളാ തീരത്തിന്  കിഴക്കു പടിഞ്ഞാറു  ആയി ഗൂഗിൾ  ൽ നിന്ന് എടുത്ത വിവര  പ്രകാരം തയാറാക്കിയ പ്രാഥമിക PROJECT  PROPOSAL

  •  തീരത്തു നിന്ന് ഏകദേശം 30 M ALTITUDE  ഉള്ള സ്ഥലത്തു നിന്ന്  ഭൂ നിരപ്പിൽ നിന്ന് 15 M താഴ്ചയിൽ,  അതേ പോലെ DAM തുടക്കത്തിൽ നിന്ന് 15 M താഴ്ചയിൽ ഒരേ ചരിവിൽ ഇന്ന് ലോകത്തിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ തുരങ്കം എല്ലാ SERVICES ഉം പോകത്തക്ക വിധത്തിൽ രൂപകല്പന ചെയ്യുക. എന്റെ  അറിവിൽ അത് 17.4 M DIA ആണ്.
  • ഈ TUNNEL നമ്മൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്:-
  • FLOOD CONTROL ( വെള്ളപ്പൊക്ക നിയന്ത്രണം)
  • ALL SERVICES (ELECTRICITY,TELEPHONE,NETWORK CABLES,DRAINAGE,WASTE DISPOSAL ETC.) (എല്ലാ സെർവീസെസ്സകളും )
  • TRANSPORT (ഗതാഗതം )
  • GOODS TRANSPORTING (സാധന സമഗ്രഹികൾ കൊണ്ടുപോകാം )
  • RE-INSTATING THE LOST EARTH MATERIALS IN THE STARTING POINT.( ഇതിലെല്ലാം ഉപരിയായി നമ്മുടെ നാട്ടിൽ നിന്ന് ഖരവസ്തുവായി ഒലിച്ചുപോയതു മണ്ണായി നദിയുടെ തുടക്കത്തിൽ  ഇടാം )
  • EXTRA HIGH TENSION LINE ( ഇതിനു മുകളിൽ TOWER വെച്ചാൽ EHV lines  വലിക്കാം )
  • ROPE CONVEYOR TRANSPORT (TRANSPORT TOURIST) (TOWER നന്നായി  രൂപകല്പന ചെയ്താൽ ROPE CONVEYOR ഗതാഗതം – വനം കാണാൻ എല്ലാവര്ക്കും പോകാം- ടൂറിസ്റ്  )
  • FOR ANY OTHER NEW DEVELOPMENTS. ( ഇനി എന്തെകിലും പുതിയ SERVICES കണ്ടുപിടുത്തങ്ങൾ ഉണ്ടായാൽ  ഒരു INFRASTRUCTURE ഉം നശിപ്പിക്കാതെ എല്ലാ ടൌണുകളും നിമിഷങ്ങൾ കൊണ്ട് LINK ചെയ്യാം )
  • LOW HEAD  POWER STATIONS എല്ലാ  ടൗണുകളിലും വനനശീകരണം ഒഴിവാക്കി സ്ഥാപിക്കാം
  • ജല ഉറവിടത്തിൽ നിന്നുള്ള ശുദ്ധ ജലം എല്ലാവര്ക്കും കൊടുക്കാം (മഴ പെയ്താൽ  വെള്ളപൊക്കം.മഴ കഴിഞ്ഞു  ദിവസം കഴിഞ്ഞാൽ കുടിവെള്ളം ഇല്ലായ്മ ഇതൊഴിവാക്കം )
  • അത്യാവശ്യ ഘട്ടത്തിൽ കൃഷിക്ക് വേണ്ടി കൊടുക്കാം
  • ഇതിൽ ഏറ്റവും പ്രധാനം  കേരളഭൂമിയിൽ നിന്ന് കടലിൽ ഒഴുകിപ്പോയ മണ്ണ് തിരികെ ഭൂമിക്കു കൊടുക്കുക എന്നതാണ്.
  • എല്ലാവരും പറയുന്നു നദിയിൽ നിന്ന് മണ്ണ് വരുന്നതാണ്  പ്രശ്നം എന്ന്. അതല്ല മുഘ്യ കാരണം (അശാസ്ത്രീയമായ മണ്ണ് വാരലിനെ അനുകൂലിക്കുകയല്ല) വാരിയ   മണ്ണ്കൾ എല്ലാം അവിടെ തന്നെ  ഉണ്ട് (കേരളഭൂമിയിൽ വീടുകളായോ മതിലുകളായോ ). ഒലിച്ചു പോകുന്നത് വാരിയതി ൽ നിന്ന് എത്രയോ മടങ്ങു ആണ്.(നമ്മുടെ കാലിന്റെ അടിയിലെ മണ്ണൊലിച്ചു പോകുന്നത്  കണ്ടില്ല എന്ന് വരരുത് )
  • കടലിൽ നിന്ന് മണ്ണ് വാരി നദിയുടെ ഉത്ഭവ സ്ഥാനത്തു ഇട്ടാൽ SURFACE  WATER അത് കഴുകി ഉപ്പു കളഞ്ഞു തരും. അത് നിര്മാണപ്രവർത്തനങ്ങൾക്കു ഉപയോഗിക്കാം.
  • ഇതെല്ലാം തന്നെ ഈ WATER പ്രഷർ (RENEWABLE- ECO FRIENDLY ) കൊണ്ട് ഒരു ഇന്ധനവും ഇല്ലാതെ പ്രവർത്തിപ്പിക്കാം. വേണം   എങ്കിൽ ,സോളാർ PANELS , WIND ടർബൈൻ മുതലായവയും സ്ഥാപിക്കാം .
  • ഇതു കേരളത്തിൽ  പ്രവർത്തികമാക്കാം കാരണം നമ്മുടെ വാട്ടർ സോഴ്സ് / INTELLIGENT MANPOWER വലുതാണ്. അത് ഉപയോഗിക്കാൻ നമ്മൾ  ഒരു സെക്കന്റ്പോലും കളയാതെ . തുടങ്ങണം ( 55 കഴിഞ്ഞാൽ  എന്തിനു RETIREMENT ആകണം പണിയാവുന്നിടത്തോളം പണിയണം പ്രായം  അല്ല മാനദണ്ഡം നമ്മുടെ MANPOWER നാടിനുവേണ്ടി ഉപയോഗിക്കാവുന്നിടത്തോളം ഉപയോഗിക്കണം )
  • ഒരു trial  എന്ന രീതിയിൽ നെയ്യാറിൽ ഇ തു പരീക്ഷിച്ചു നോക്കാം 30   KM ദൂരം മാത്രം. 68 M ഉയരം .
  • എന്റെ അഭിപ്രായത്തിൽ കുറഞ്ഞത്‌ 5  വര്ഷം എടുക്കും ഇതു പൂർത്തീകരിക്കാൻ
  • 24000  കോടി രൂപ  വരും ഇതു 5  വര്ഷം കൊണ്ട് കറന്റ് വിറ്റും, TOURISM നടത്തിയും  മറ്റുമായി നമ്മൾക്ക് ഉണ്ടാക്കാം (കൂടതെ ഒരു മനുഷ്യന്റെ ജീവന് ഇതിലും വിലയുണ്ട് എന്ന്  ഞാൻ കരുതുന്നു. എല്ലാ കാലാവര്ഷത്തിലും ഉള്ള അത്യാ ഹിതം ഒഴിവാക്കാം )
  • ഇതു എല്ലാ നദികളിലും ചെയ്താൽ പ്രളയക്കെടുതി കേരളം അനുഭവിക്കുകയില്ല.  വരുമാനത്തിൽ ലോകത്തു No :1 ആകുകയും ചെയ്യും.
  • World Bank ൽ  നിന്ന് കടം എടുത്ത്  ചെയ്താലും ലാഭം ആയിരിക്കും. കേരളം ലോകഭൂപടത്തിൽ സ്ഥാനം ഉറപ്പിക്കും (ദൈവത്തിന്റെ സ്വന്തം  നാട്)

References:

website:  www.atlalalqurum.com/nava-kerala-proposal/

//youtu.be/Dk-8Q42NCSQ

//youtu.be/u87fvro8VH0

//youtu.be/KRkgiHbZGvc

//money.good.is/articles/portland-pipeline-water-turbine-power

//www.citylab.com/environment/2018/01/portlands-drinking-water-is-powering-the-grid/550721/