നവ കേരളം സൃഷ്ഠിക്കുന്നതിലേക്കുള്ള എന്റ്റെ കാഴ്ചപ്പാടുകൾ എന്നെക്കാട്ടിൽ പ്രഗല്ഭരായ Engineers, Scientist, പരിസ്ഥിതി പ്രവർത്തകർ , മാധ്യമപ്രവർത്തകർ, നവ മാധ്യമങ്ങൾ , ഭരണാധികൾ സാധാരണക്കാരായ ജനങ്ങള്, ഇവരുടെ മുൻപിൽ ചിന്തക്കായി സമർപ്പിക്കുന്നു.
കേരളം ഈ രീതിയിൽ പോയാൽ അടുത്ത 500 ഓ 1000 ഓ വർഷത്തിന് ശേഷം കാണും എന്ന് എനിക്ക് തോന്നുന്നില്ല (ഉണ്ടായിരുന്നാലും പച്ചപ്പുകൾ പരിമിതമായതും,പാറക്കെട്ടുകൾ കൂടുതൽ ഉള്ളതുമായ സ്ഥലം ആയിരിക്കും മണൽ ഇല്ലാതാകുമ്പോൾ മരങ്ങൾ ഇല്ലാതാകും മരങ്ങൾ ഇല്ലാതായാൽ മഴ കുറയും.)
- പ്രധാനമായും എന്റ്റെ കാഴ്ചപ്പാടിൽ നമ്മുടെ കൽക്കീ ഴിലെ മണ്ണ് ഒലി ച്ചു പോകുന്നത് നാം ശ്രദ്ധിക്കുന്നില്ല
- ഉദാഹരണത്തിനു ഒരു പോയിന്റ് മാത്രം എടുത്തു കാണിക്കുന്നു.
- അതായതു ഇടുക്കിയിൽ നിന്ന് പെരിയാർ വഴി കഴിഞ്ഞ 7 ദിവസം (ഈ പ്രളയ കാലത്ത് ) ഒഴുകിയ ഖര വസ്തുക്കളുടെ കണക്കു ഒരു ബോധവത്കരണത്തിന് വേണ്ടി മാത്രം. ഇതിനേക്കാൾ പതിന്മടങ്ങു ഖര വസ്തുക്കൾ ഒഴി ച്ചു പോയിട്ടുണ്ടാകും എന്ന് ഉറപ്പു.
ഒരു സെക്കൻഡിൽ ഇടുക്കി അണക്കെട്ടിൽ നിന്ന് ഒഴുക്കിയ വെള്ളം 700 Cum cs = 700000 lit/sec
ഒരു ലിറ്റർ വെള്ളത്തിൽ 10 gram ഖര വസ്തു എ കണക്കു കൂട്ടിയാൽ = 700000 x 10 = 7000000 gram = 7 Ton/Sec
അതായതു ഒരു ദിവസം നമ്മൾ കണാതെ ഒഴുകിപ്പോകുന്ന ഖര വസ്തുക്കൾ മാത്രം = 7 x 60 x 60 x 24 = 604800 Ton
കണക്കുകൂട്ടാൻ എളുപ്പത്തിന് = 700000 Ton
ഇങ്ങനെ കേരളത്തിലെ എല്ലാ നദികളിലും കൂടി ഒഴുകി ദിവസം കടലിൽ പോകുന്ന ഖര വസതു (ഒരു കണക്കു കൂട്ടലിനു മാത്രം 10 Ton/Sec ) യഥാർത്ഥത്തിൽ ഇതിൽ കൂടുതൽ ആണ് എന്ന് ഞാൻ കരുതുന്നു detail survey നടത്തി വിദക്തർ കണക്കാക്ക ട്ടെ. ഈ രീതിയിൽ കണക്കു കൂട്ടിയാൽ
- ഒരുവർഷം കേരളത്തിൽ നിന്ന് ഒഴി ച്ചു പോകുന്ന മണ്ണ് = 10x 60 x 60 x 24 x 365 = 315360000 Ton (31 കോടി ടൺ )
- ഇതു താങ്ങാൻ കേരളത്തിന് എത്ര വര്ഷം കഴിയും എന്നു നാം ചിന്തിക്കുക
- എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഇനിയും landsliding കൂടും ഇതു പ്രവചനം അല്ല Engineering view ആണ്.
ഇതൊഴിവാക്കാൻ നമ്മൾക്ക് ഒരു വഴിയേ ഉള്ളു
- ഒഴുകിപ്പോയ മണ്ണ് ഉത്ഭവ സ്ഥാനത്തു കൊണ്ട് ഇടുക
അതൊരു വളരെ പ്രയാസമേറിയ പണിയാണ് എന്നാൽ നാം അത് ചെയ്തില്ല എങ്കിൽ 500 വർഷത്തിനുള്ളിൽ കേരള ഭൂപടം മാറ്റി എഴുതേണ്ടി വരും എന്നുറപ്പു.അന്ന് നമ്മുടെ ഇരുപത്തി അഞ്ചാം തലമുറ ആണ് ജീവിക്കുന്നത് . അവർ നമ്മളെ പഴിക്കാതിരിക്കാൻ, ഇല്ല എങ്കിൽ നമ്മൾ ജനിച്ച നാട് നില നിൽക്കാൻ നാം ഇന്ന് തുടങ്ങണം.
മഴ കാറ്റിന്റെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യും.
- അത് നമ്മുടെ control ൽ ആല്ല
- ആയതിനാൽ അതിനെ അതിജീവിക്കാൻ നാം എന്ത് ചെയ്യണം എന്ന് കൂർമ്മ ബുദ്ധിയോടെ ചിന്തിക്കുക അതിനു ഇ പ്പോൾ തന്നെ തുടങ്ങാം.
- നമ്മളെക്കാട്ടിൽ പ്രകൃതി ക്ഷോപം ഉള്ള സ്ഥലങ്ങളിലും മനുഷ്യൻ ജീവിക്കുന്നു.
- ആയത്തിലേക്കു എന്റെ അഭിപ്രായത്തിലുള്ള പോംവഴികൾ കേരളത്തിലെ എല്ലാവരുടെയും ചിന്തക്കായി സമർപ്പിക്കുന്നു
ഇതോടെ ഒപ്പം ഉള്ള Drawing പ്രകാരം വില ഇരുത്തുക . ഉദാഹരണത്തിന് നെയ്യാർ ഭൂപ്രദേശം എടുക്കുക. ഇ തു കേരളത്തിലെ എല്ലാ നിധികളിലും ചെയ്താൽ കേരളം ലോകത്തെ ഒന്നാം കിട സ്ഥലം ആയി മാറും. 100 % ഉറപ്പു
NEYYAR DAM മുതൽ കേരളാ തീരത്തിന് കിഴക്കു പടിഞ്ഞാറു ആയി ഗൂഗിൾ ൽ നിന്ന് എടുത്ത വിവര പ്രകാരം തയാറാക്കിയ പ്രാഥമിക PROJECT PROPOSAL
- തീരത്തു നിന്ന് ഏകദേശം 30 M ALTITUDE ഉള്ള സ്ഥലത്തു നിന്ന് ഭൂ നിരപ്പിൽ നിന്ന് 15 M താഴ്ചയിൽ, അതേ പോലെ DAM തുടക്കത്തിൽ നിന്ന് 15 M താഴ്ചയിൽ ഒരേ ചരിവിൽ ഇന്ന് ലോകത്തിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ തുരങ്കം എല്ലാ SERVICES ഉം പോകത്തക്ക വിധത്തിൽ രൂപകല്പന ചെയ്യുക. എന്റെ അറിവിൽ അത് 17.4 M DIA ആണ്.
- ഈ TUNNEL നമ്മൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്:-
- FLOOD CONTROL ( വെള്ളപ്പൊക്ക നിയന്ത്രണം)
- ALL SERVICES (ELECTRICITY,TELEPHONE,NETWORK CABLES,DRAINAGE,WASTE DISPOSAL ETC.) (എല്ലാ സെർവീസെസ്സകളും )
- TRANSPORT (ഗതാഗതം )
- GOODS TRANSPORTING (സാധന സമഗ്രഹികൾ കൊണ്ടുപോകാം )
- RE-INSTATING THE LOST EARTH MATERIALS IN THE STARTING POINT.( ഇതിലെല്ലാം ഉപരിയായി നമ്മുടെ നാട്ടിൽ നിന്ന് ഖരവസ്തുവായി ഒലിച്ചുപോയതു മണ്ണായി നദിയുടെ തുടക്കത്തിൽ ഇടാം )
- EXTRA HIGH TENSION LINE ( ഇതിനു മുകളിൽ TOWER വെച്ചാൽ EHV lines വലിക്കാം )
- ROPE CONVEYOR TRANSPORT (TRANSPORT TOURIST) (TOWER നന്നായി രൂപകല്പന ചെയ്താൽ ROPE CONVEYOR ഗതാഗതം – വനം കാണാൻ എല്ലാവര്ക്കും പോകാം- ടൂറിസ്റ് )
- FOR ANY OTHER NEW DEVELOPMENTS. ( ഇനി എന്തെകിലും പുതിയ SERVICES കണ്ടുപിടുത്തങ്ങൾ ഉണ്ടായാൽ ഒരു INFRASTRUCTURE ഉം നശിപ്പിക്കാതെ എല്ലാ ടൌണുകളും നിമിഷങ്ങൾ കൊണ്ട് LINK ചെയ്യാം )
- LOW HEAD POWER STATIONS എല്ലാ ടൗണുകളിലും വനനശീകരണം ഒഴിവാക്കി സ്ഥാപിക്കാം
- ജല ഉറവിടത്തിൽ നിന്നുള്ള ശുദ്ധ ജലം എല്ലാവര്ക്കും കൊടുക്കാം (മഴ പെയ്താൽ വെള്ളപൊക്കം.മഴ കഴിഞ്ഞു ദിവസം കഴിഞ്ഞാൽ കുടിവെള്ളം ഇല്ലായ്മ ഇതൊഴിവാക്കം )
- അത്യാവശ്യ ഘട്ടത്തിൽ കൃഷിക്ക് വേണ്ടി കൊടുക്കാം
- ഇതിൽ ഏറ്റവും പ്രധാനം കേരളഭൂമിയിൽ നിന്ന് കടലിൽ ഒഴുകിപ്പോയ മണ്ണ് തിരികെ ഭൂമിക്കു കൊടുക്കുക എന്നതാണ്.
- എല്ലാവരും പറയുന്നു നദിയിൽ നിന്ന് മണ്ണ് വരുന്നതാണ് പ്രശ്നം എന്ന്. അതല്ല മുഘ്യ കാരണം (അശാസ്ത്രീയമായ മണ്ണ് വാരലിനെ അനുകൂലിക്കുകയല്ല) വാരിയ മണ്ണ്കൾ എല്ലാം അവിടെ തന്നെ ഉണ്ട് (കേരളഭൂമിയിൽ വീടുകളായോ മതിലുകളായോ ). ഒലിച്ചു പോകുന്നത് വാരിയതി ൽ നിന്ന് എത്രയോ മടങ്ങു ആണ്.(നമ്മുടെ കാലിന്റെ അടിയിലെ മണ്ണൊലിച്ചു പോകുന്നത് കണ്ടില്ല എന്ന് വരരുത് )
- കടലിൽ നിന്ന് മണ്ണ് വാരി നദിയുടെ ഉത്ഭവ സ്ഥാനത്തു ഇട്ടാൽ SURFACE WATER അത് കഴുകി ഉപ്പു കളഞ്ഞു തരും. അത് നിര്മാണപ്രവർത്തനങ്ങൾക്കു ഉപയോഗിക്കാം.
- ഇതെല്ലാം തന്നെ ഈ WATER പ്രഷർ (RENEWABLE- ECO FRIENDLY ) കൊണ്ട് ഒരു ഇന്ധനവും ഇല്ലാതെ പ്രവർത്തിപ്പിക്കാം. വേണം എങ്കിൽ ,സോളാർ PANELS , WIND ടർബൈൻ മുതലായവയും സ്ഥാപിക്കാം .
- ഇതു കേരളത്തിൽ പ്രവർത്തികമാക്കാം കാരണം നമ്മുടെ വാട്ടർ സോഴ്സ് / INTELLIGENT MANPOWER വലുതാണ്. അത് ഉപയോഗിക്കാൻ നമ്മൾ ഒരു സെക്കന്റ്പോലും കളയാതെ . തുടങ്ങണം ( 55 കഴിഞ്ഞാൽ എന്തിനു RETIREMENT ആകണം പണിയാവുന്നിടത്തോളം പണിയണം പ്രായം അല്ല മാനദണ്ഡം നമ്മുടെ MANPOWER നാടിനുവേണ്ടി ഉപയോഗിക്കാവുന്നിടത്തോളം ഉപയോഗിക്കണം )
- ഒരു trial എന്ന രീതിയിൽ നെയ്യാറിൽ ഇ തു പരീക്ഷിച്ചു നോക്കാം 30 KM ദൂരം മാത്രം. 68 M ഉയരം .
- എന്റെ അഭിപ്രായത്തിൽ കുറഞ്ഞത് 5 വര്ഷം എടുക്കും ഇതു പൂർത്തീകരിക്കാൻ
- 24000 കോടി രൂപ വരും ഇതു 5 വര്ഷം കൊണ്ട് കറന്റ് വിറ്റും, TOURISM നടത്തിയും മറ്റുമായി നമ്മൾക്ക് ഉണ്ടാക്കാം (കൂടതെ ഒരു മനുഷ്യന്റെ ജീവന് ഇതിലും വിലയുണ്ട് എന്ന് ഞാൻ കരുതുന്നു. എല്ലാ കാലാവര്ഷത്തിലും ഉള്ള അത്യാ ഹിതം ഒഴിവാക്കാം )
- ഇതു എല്ലാ നദികളിലും ചെയ്താൽ പ്രളയക്കെടുതി കേരളം അനുഭവിക്കുകയില്ല. വരുമാനത്തിൽ ലോകത്തു No :1 ആകുകയും ചെയ്യും.
- World Bank ൽ നിന്ന് കടം എടുത്ത് ചെയ്താലും ലാഭം ആയിരിക്കും. കേരളം ലോകഭൂപടത്തിൽ സ്ഥാനം ഉറപ്പിക്കും (ദൈവത്തിന്റെ സ്വന്തം നാട്)
References:
website: www.atlalalqurum.com/nava-kerala-proposal/
//money.good.is/articles/portland-pipeline-water-turbine-power
//www.citylab.com/environment/2018/01/portlands-drinking-water-is-powering-the-grid/550721/